വേങ്ങര: അംഗനവാടികളിൽ ഉച്ചഭക്ഷണത്തിനുള്ള അരിയില്ല കുരുന്നുകളുമായി വരുന്ന രക്ഷിതാക്കളോട് ടീച്ചർമാർ അരിക്ക് യാചിക്കുന്ന അവസ്ഥ 2023- 24 വാർഷിക പദ്ധതിയിൽ ഒരു കോടി രൂപ പഞ്ചായത്ത് ഭരണസമിതി വകയിരുത്തിയിട്ടും സർക്കാർ സപ്ലൈകോയുടെ ഈ ദുർ നടപടിക്കെതിരെ പഞ്ചായത്ത് ഭരണസമിതിയുടെ പ്രതിഷേധ മാർച്ച് ഇന്ന് വേങ്ങര സപ്ലൈകോയിലേക്ക് നടന്നു, പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ kകെ സലീം, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, കുറുക്കൻ മുഹമ്മദ്, സി പി കാദർ, യൂസുഫ് അലി വലിയോറ, സി ടി മൈമൂന, എ കെ നഫീസ,അബ്ദുൽ കരീം ടി ടി, റഫീഖ് ചോലക്കൽ , മജീദ് മടപ്പള്ളി, ഉണ്ണികൃഷ്ണൻ എംപി , ആസ്യ മുഹമ്മദ്, എ കെ ജംസീറ, നുസ്രത്ത് തൂമ്പയിൽ, രാധാകൃഷ്ണൻ മാഷ് തുടങ്ങിയവർ സംസാരിച്ചു.
വേങ്ങര പഞ്ചായത്ത് ഭരണസമിതി സപ്ലൈകോയിലേക്ക് മാർച്ച് സംഘടിപ്പിച്ചു
admin