മൈസൂരിൽ കാടപ്പടി സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ മരണം രണ്ടായി

മൈസൂർ നെഞ്ചങ്കോട് ദേശീയപാതയിൽ ടോൾ ഗേറ്റിനു സമീപം വെച്ച് ഇന്നലെ ഉണ്ടായ കാർ അപകടത്തിൽ മരണം രണ്ടായി. ചികിത്സയിൽ കഴിഞ്ഞിരുന്ന കാടപ്പടി സ്വദേശിയായ യുവാവും മരണപ്പെട്ടു.

കാടപ്പടി കെ പി കോയ എന്നവരുടെ മകൻ ഷബീബാണ് മരണത്തിനു കീഴടങ്ങിയത്. കാടപ്പടി  ഗഫൂറിൻ്റെ മകൻ ഫാഹിദ് (21) അപകട സ്ഥലത്ത് ഇന്നലെ മരണപ്പെട്ടിരുന്നു.

കാടപ്പടിയിൽ നിന്നും രണ്ട് കാറുകളിലായി നാട്ടുകാരും സുഹൃത്തുക്കളുമായ 11 ആളുകളാണ് പുലർച്ചെ വിനോദയാത്ര പുറപ്പെട്ടത്.  യാത്രക്കിടെ ഒരു കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

പരിക്കേറ്റവരെ തൊട്ടടുത്ത ജയേസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ഫാഹിദ് അപകട സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന മറ്റ് 4പേരുടെ പരിക്ക് സാരമുള്ളതല്ല.  പോലീസ് ഇൻക്സ്റ്റ് നടപടികൾ പൂർത്തിയാൽ മൃതദേഹങ്ങൾ രാവിലെ നാട്ടിലേക്ക് കൊണ്ട് വരും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}