മലപ്പുറം, പൊന്നാനി യു.ഡി.എഫ് സ്ഥാനാർത്ഥികളായ ഇ.ടി മുഹമ്മദ് ബഷീറും ഡോ. എം.പി അബ്ദുസ്സമദ് സമദാനിയും പത്രിക സമർപ്പിച്ചു. ഇ.ടി മുഹമ്മദ് ബഷീർ വരണാധികാരി കൂടിയായ മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദിന് മുമ്പാകെ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ്, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ, മഞ്ഞളാംകുഴി അലി എം.എൽ.എ തുടങ്ങിയവർ പത്രിക സമർപ്പണത്തിൽ പങ്കെടുത്തു.
പൊന്നാനി ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. അബ്ദുസ്സമദ് സമദാനിക്കൊപ്പം കെ.പി.എ മജീദ് എം.എൽ.എ, കോൺഗ്രസ് നേതാവ് വി.ടി ബൽറാം, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻ, യു.ഡി.എഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ തുടങ്ങിയവർ പത്രിക സമർപ്പണത്തിൽ പങ്കെടുത്തു.