പറപ്പൂർ: വീണാലുക്കൽ പൗരസമിതിയുടെ നാലാമത് സ്നേഹവീട് കുറ്റിയടിക്കൽ കർമ്മം ഹബീബ് കോയ തങ്ങളുടെയും വീണാലുക്കൽ ദർസ് ക്ലാസ് ഉസ്താദ് അബൂബക്കർ ബാഖവിയുടേയും കോമു മുസലിയാരുടെയും സാന്നിധ്യത്തിൽ സി എച്ച് ബാവ ഉദവി നിർവഹിച്ചു.
ചടങ്ങിൽ വീണാലുക്കൽ മഹല്ല് കമ്മിറ്റി ഭാരവാഹികളായ മൊയ്തീൻകുട്ടി എന്ന കുഞ്ഞു, അലവി ഹാജി സി ടി, സലാം കറുമണ്ണിൽ, വാർഡ് മെമ്പർ കബീർ മാസ്റ്റർ, വീണാലുക്കൽ പൗരസമിതി ഉപദേശക സമിതി അംഗങ്ങളായ ഇരുമ്പൻ ബാപ്പുട്ടി ഹാജി, സലാം ഹാജി, ചെറീദ് ഹാജി, ആലങ്ങാടൻ ഷെരീഫ് എം ആർ സി പ്രതിനിധി ഹുസൈൻ പുന്നക്കൽ, ആലങ്ങാടൻ ഷാഹു, അഷറഫ് വാഴയിൽ തുടങ്ങി രാഷ്ട്രീയ സാമൂഹിക മത രംഗങ്ങളിലെ സജീവമായ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
ആസാദ് നഗിരിയിലെ ഒരു പാവപ്പെട്ട കുടുംബത്തിനാണ് വീട് വെച്ച് നൽകുന്നത്. വീണാലുക്കൽ പൗരസമിതിയുടെ നാലാമത്തെ സ്നേഹ വീടിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. അഞ്ചുമാസം കൊണ്ട് വീട് കൈമാറാനാണ് ഉദ്ദേശിക്കുന്നത് എന്ന് സെക്രട്ടറി അൻസാരി വാഴിയിൽ അറിയിച്ചു.