വേങ്ങരയുടെ ഹൃദയം കവർന്ന് ഇ ടി യുടെ നാലാംഘട്ട പര്യടനം

വേങ്ങര: ഐക്യ ജനാധിപത്യ മുന്നണിയുടെ ശക്തികേന്ദ്രമായ വേങ്ങര ഇ.ടി മുഹമ്മദ് ബഷീറിന് ഒന്നടങ്കം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സ്വീകരണമാണ് ഓരോയിടത്തും ഇന്നലെ കണ്ടത്.

വേങ്ങര നിയോജക മണ്ഡലത്തിലെ എ ആർ നഗർ പഞ്ചായത്തിലെ മമ്പുറത്ത് നിന്ന് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്‌ത് ആരംഭിച്ച പര്യടനം എ ആർ നഗർ പഞ്ചായത്ത് കണ്ണമംഗലം, ഊരകം, ഒതുക്കുങ്ങൽ, പറപ്പൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി വേങ്ങര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് സമാപിച്ചു.

ഇ.ടി യുടെ സന്ദർശനം പ്രമാണിച്ച് ഓരോ കവലകളും ചിഹ്നങ്ങളും പാർട്ടി പതാകകളും കൊണ്ട് പ്രവർത്തകർ അലങ്കരിച്ചിരുന്നു.

ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർഥി എത്തുന്നതിനു മുൻപേ ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയം വിശദീകരിച്ചുകൊണ്ടുള്ള ലഘു പ്രസംഗങ്ങളും ഡോക്യുമെൻററി പ്രദർശനവും ഓട്ടൻതുള്ളലും പര്യടനത്തിന് കൊഴുപ്പേകി.

ചൂടിനെ വകവെക്കാതെ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ അനുഗമിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}