ഒതുക്കുങ്ങൾ: പ്രവാസ ലോകത്ത് കഷ്ടതകൾ അനുഭവിക്കുമ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സാന്ത്വന മേഖലയിലും പാവങ്ങളുടെ കണ്ണീരിപ്പുന്നതിലും പ്രവാസ ലോകത്തെ ദീനീ പ്രവർത്തകർ മാതൃകയണന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ തങ്ങൾ പറഞ്ഞു. കുരുണിയ പറമ്പ് യൂണിറ്റിൽ ഐ സി എഫ് സൗദി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രവാസിക്ക് ഒരു വീട് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച് നൽകുന്ന വീടിൻറെ താക്കോൽ ദാനം ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ ഐസിഎഫ് സൗദി സൗത്ത് പ്രൊവിൻസ് വെൽഫെയർ സെക്രട്ടറി താഹ കിണാശ്ശേരി, പബ്ലിക്കേഷൻ സെക്രട്ടറി ഹംസ മഞ്ചേരി, എസ് വൈ എസ് സർക്കിൾ പ്രസിഡന്റ് സയ്യിദ് ഹസൻ സാത്വിരി, സോൺ ക്ഷേമകാര്യ പ്രസി.ഹംസകുട്ടിഅഹ്സനി, മഹല്ല് ഖത്തീബ് മുസ മുസ്ലിയാർ, കുഞ്ഞിൻ കുട്ടി മാസ്റ്റർ, ശരീഫ് സഖാഫി എന്നിവർ പ്രസംഗിച്ചു