വേങ്ങര: വേങ്ങര പഞ്ചായത്തിലെ തയ്യൽ അറിയാവുന്ന ഇരുനൂറോളം വനിതകൾക്ക് ഫാഷൻ മേക്കർ -ടേബിൾ ടോപ് മെഷീൻ ഉപയോഗിക്കുന്നതിന് വേങ്ങര കൊർദോവ എൻ ജി ഒ യുടെ നേതൃത്വത്തിൽ ഡെമോ ക്ലാസ്സ് നടത്തി. ചടങ്ങ് നാഷണൽ NGO കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി അഡ്വ. മുസ്തഫ പരതക്കാട് ഉദ്ഘാടനം ചെയ്തു. കൊർദോവ NGO ചെയർമാൻയൂസുഫലി വലിയോറ അധ്യക്ഷത വഹിച്ചു.
നാഷണൽ NGO കോൺഫെഡറേഷന് കീഴിൽ കൊർദോവ NGO വഴി ഫാഷൻ മേക്കർ -ടേബിൾ ടോപ് മെഷീൻ ലഭിച്ചവർക്കാണ് പരിശീലനം നൽകിയത്. ഉഷ കമ്പനിയുടെ പ്രതിനിധികളായി യൂസുഫ്, അദുൽദാസ് എന്നിവർ ക്ലാസിനു നേതൃത്വം നൽകി.
സൗജന്യമായാണ് ക്ലാസ്സ് നടത്തിയത് രെജിസ്ട്രേഷൻ ഫീസോ മറ്റോ യാതൊന്നും ഈടാക്കിയിട്ടില്ല. പരിശീലന പരിപാടിയിൽ പങ്കെടുത്തവരിൽ താല്പര്യപ്പെട്ട മുഴുവൻ ആളുകളെയും നാഷണൽ NGO കോൺഫെഡറേഷന്റെ അപ്പാരൽക്ലസ്റ്റർ -സ്വയം തൊഴിൽ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു.
കൊർദോവ NGO വേങ്ങര വഴി നൽകുന്ന തുണിത്തരങ്ങൾ അടിച്ചു തിരിച്ചു നൽകുന്നതാണ് സ്വയം തൊഴിൽ പദ്ധതി.