വേങ്ങര: മിഹ്റജാനുൽ ബിദായ വേങ്ങര റെയ്ഞ്ച് തല ഉദ്ഘാടനം പറപ്പൂർ ഇർഷാദുൽ അനാം മദ്രസയിൽ വെച്ച് നടന്നു. റെയിഞ്ച് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി ഉദ്ഘാടനം ചെയ്തു.
വേങ്ങര റെയ്ഞ്ച് മാനേജ്മെൻറ് അസോസിയേഷൻ ട്രഷറർ കീരി സൈതലവി ഹാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ കെ എ കുട്ടി മൗലവി, മദ്റസ സെക്രട്ടറി ടി പി മുഹമ്മദ് അലി ഹാജി, ഖാലിദ് ഫൈസി, സി മുഹമ്മദ് മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു.