അബ്ദുൽ മജീദ് മാഷ് സർവീസിൽ നിന്നും പടിയിറങ്ങുന്നു

ചേറൂർ: നാൽപ്പതാണ്ട് പിന്നിടുന്ന പൊതുവിദ്യാലയമായ ചേറൂർ പി പി ടി എം വൈ ഹയർ സെക്കൻഡറി സ്കൂളിന്റെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ച നീണ്ട 33 വർഷക്കാലം തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന വിദ്യാലയത്തെ മുന്നിൽ നിന്നും നയിച്ച പ്രധാന അധ്യാപകൻ അബ്ദുൽ മജീദ് പറങ്ങോടത്ത് സർവീസിൽ നിന്നും പടിയിറങ്ങുകയാണ്. പാണക്കാട് പൂക്കോയ തങ്ങൾ എന്ന ധന്യാത്മാവിന്റെ നാമധേയത്തിൽ 1983ല്‍ നാല് ഡിവിഷനുകളായി ആരംഭിച്ച ഹൈസ്കൂൾ ഇന്ന് 80 ഡിവിഷനുകളിലായി 3600 ലധികം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു. 1990ല്‍ ഹൈസ്കൂൾ വിഭാഗം അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2018 ൽ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായി സ്ഥാനക്കായറ്റം ലഭിച്ചു പാഠ്യ പാഠ്യേതര രംഗത്ത് നേട്ടങ്ങളുടെ ഘോഷയാത്ര നടത്തിയാണ് ഇദ്ദേഹം വിരമിക്കുന്നത്. ഓരോ വർഷവും 1200ൽ അധികം വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഇരുത്തി തുടർച്ചയായി അഞ്ചുവർഷം 100% വിജയം, ഓരോ വർഷവും 300 ൽ അധികം വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്, തുടർച്ചയായി 12 വർഷം ഗണിതശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിൽ  ഓവറോൾ ചാമ്പ്യൻഷിപ്പ്, ശാസ്ത്ര, ഗണിത, കലാ മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ മിന്നും വിജയം നേടിയ മത്സരാർത്ഥികളുടെ പാരമ്പര്യം ഉള്ള വിദ്യാലയം, സംസ്ഥാനതലത്തിൽ തന്നെ സ്കൂൾ കലോത്സവത്തിൽ വട്ടപ്പാട്ടിൽ ഒന്നാം സ്ഥാനം A ഗ്രേഡും എന്ന ഖ്യാതി, അറബി, ഉറുദു, സംസ്കൃതം, തമിഴ് വിഷയങ്ങളിൽ സംസ്ഥാനതലത്തിൽ നിരവധി വിജയികൾ, ആയിരത്തോളം സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യ പുരസ്കാർ ജേതാക്കൾ, സ്റ്റുഡൻസ് പോലീസ് കേഡറ്റ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് എന്നിവ വഴി നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ഗ്രേസ്മാർക്ക്. സംസ്ഥാനതലത്തിൽ ആദ്യമായി വീഡിയോ കോൺഫറൻസിലൂടെ വിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കളെയും കുട്ടികളുടെ ക്ലാസ്സിൽ ഇരുത്തി വീഡിയോ കോൺഫറൻസ് നടത്തിയതും ഓൺലൈനിലൂടെ സംസ്ഥാനത്തെ ആദ്യമായി അധ്യാപക കോൺഫറൻസ് നടത്തിയതും നേതൃത്വം നൽകിയത് മാധ്യമശ്രദ്ധ പിടിച്ചുപറ്റി. 

സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിന് നേതൃത്വം നൽകി. കാലിക്കറ്റ് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ മികച്ച വിദ്യാലയ പുരസ്കാരവും, ഏറ്റവും നല്ല പ്രധാന അധ്യാപക അവാർഡും  നേടിയെടുത്തു. കെ എസ് ടി യു ഏർപ്പെടുത്തിയ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക അവാർഡിനർഹനാവുകയും ചെയ്തു. മികച്ച ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഹൈസ്കൂൾ നിർദ്ധനരായ കുട്ടികൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് നേതൃത്വം വഹിച്ചു. KSTU തിരൂർ വിദ്യാഭ്യാസ ജില്ല പ്രസിഡന്റ്, സെക്രട്ടറി, പ്രഥമ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി, മലപ്പുറം റവന്യൂ ജില്ല  KPSHA സെക്രട്ടറി, വേങ്ങര ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യാത്രകളാണ് നല്ല പുസ്തകം എന്ന് ആശയവുമായി സൗദി അറേബ്യ, യുഎഇ, ഒമാൻ, മലേഷ്യ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹോളണ്ട്, ബെൽജിയം, ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും അവിടങ്ങളിൽ നിന്നും കിട്ടിയ അറിവുകൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്നതിൽ അതീവ ശ്രദ്ധ ചെലുത്തുകയും ചെയ്തിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}