ഒതുക്കുങ്ങൾ കുരുണിയ പറമ്പ് യൂണിറ്റിൽ ഐ സി എഫ് സൗദി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രവാസിക്ക് ഒരു വീട് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച് നൽകുന്ന വീടിന്റെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നാളെ വൈകിട്ട് മൂന്നുമണിക്ക് നിർവഹിക്കും. 11 മാസം കൊണ്ടാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
മുസ്ലിം ജമാഅത്ത്, എസ് വൈ എസ് കുരുണിയ പറമ്പ് യൂണിറ്റ് സാന്ത്വനം പ്രവർത്തകരായ നാസർ ഹാജി, ശമീർ അഹ്സനി, മജീദ്, ശരീഫ് സഖാഫി, ഹംസ മുസ്ലിയാർ,മൊയ്തീൻ ഹാജി , റഹൂഫ് മുസ്ലിയാർ, അബ്ദുല്ല കെ എം എന്നിവരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
വീടിന്റെ പ്രവേശന ചടങ്ങിൽ ഐസിഎഫ് സൗദി നാഷണൽ പ്രസിഡന്റ് സയ്യിദ് ഹബീബ്അൽ ബുഖാരി പങ്കെടുക്കും പരിപാടിയിൽ ഐസിഎഫ് സൗദി സൗത്ത് പ്രൊവിൻസ് വെൽഫെയർ സെക്രട്ടറി താഹ കിണാശ്ശേരി പബ്ലിക്കേഷൻ സെക്രട്ടറി ഹംസ മഞ്ചേരി ജിസാൻ സെൻട്രൽ വെൽഫെയർ സിക്രട്ടറി നാസർ കല്ലായി, ദഅവ സിക്രട്ടറി അനസ് ജൗഹരി, സയ്യിദ് ഖലീലുറഹ്മാൻ തങ്ങൾ, സയ്യിദ് ഹസൻ സാത്വിരി, ഹംസകുട്ടിഅഹ്സനി, യഹ്ഖൂബ് അഹ്സനി എന്നിവർ സംബന്ധിക്കും.