കോട്ടക്കൽ: പ്രമുഖ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായ കൂരിയാട് സൈനുദ്ധീൻ ബാഖവിയെ അഹ് ലുൽവിദാദ് സമ്പൂർണ്ണ ശിഷ്യ സംഗമത്തിൽ ആദരിച്ചു. അഞ്ചു പതിറ്റാണ്ട് കാലം കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഖഥീബും മുദരിസുമായി സേവനമനുഷ്ടിക്കുകയും ധാരാളം ഗ്രന്ഥങ്ങൾ രചിക്കുകയും നൂറുകണക്കിന് ശിഷ്യന്മാരെ വാർത്തെടുക്കുകയും ചെയ്തു വിത്യസ്ത മേഖലകളിൽ വ്യകതി മുദ്ര പതിപ്പിച്ച സൈനുദ്ധീൻ ബാഖവിക്ക് കൂരിയാട് ഖാസി സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി പ്രശസ്തിഫലകവും ക്യഷ്അവാർഡും നൽകി.
"ഉസ്താദും ഞങ്ങളും ഓർമാലയങ്ങളിലൂടെ" എന്ന അഹ് ലുൽവിദാദ് പ്രസിദ്ധീകരിച്ച പുസ്തകം ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ് വി പ്രകാശനം ചെയ്തു. കൂരിയാട് മഖാം സിയാറത്തിന്ന് ഉമർ ബാഖവി നേതൃത്വം നൽകി.
പി എ ഹൈദറലി ഫൈളി അധ്യക്ഷത വഹിച്ചു സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി കൂരിയാട് സംഗമം ഉത്ഘാടനം ചെയ്തു.
ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, ഉമർ ബാഖവി, മുഹമ്മദ് മുസ് ലിയാർ, മഹല്ല് സെക്രട്ടറി കുഞ്ഞീൻ ഹാജി, മുസ്തഫ, അബ്ദുൽ ജലീൽ സഖാഫി വില്ലൂർ, അബ്ദുസ്സമദ് റഹ്മാനി എന്നിവർ പ്രസംഗിച്ചു. ഹാജി അബ്ദുറഹ്മാൻ ജിന്ന സ്വഗതവും അഹ്മദ് നൂറുദ്ദീൻ ഹുദവി നന്ദിയും പറഞ്ഞു.