വസീഫ് വേങ്ങര മണ്ഡലത്തിൽ പര്യടനം നടത്തി

വേങ്ങര: ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി. വസീഫ് വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിൽ വോട്ടഭ്യർഥിച്ചു. രാവിലെ എട്ടിനു വേങ്ങര കുളത്ത്പറമ്പിൽനിന്ന് പര്യടനം ആരംഭിച്ചു. കാരാതോട്, വേങ്ങര ടൗൺ, പറമ്പിൽപ്പടി, ചേറ്റിപ്പുറം, കൊളപ്പുറം, മമ്പുറം, ചെണ്ടപ്പുറായ, കക്കാടംപുറം എന്നിവിടങ്ങൾ സന്ദർശിച്ചു.

ഉച്ചയ്ക്കുശേഷം വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂർ പഞ്ചായത്തിൽ നിന്നാരംഭിച്ചു. പറമ്പിൽപ്പീടിക, ചെന്നക്കൽ, പുൽപ്പറമ്പ്, കുനൂർവളവ് എന്നീ സ്ഥലങ്ങളിൽ വോട്ടർമാരെക്കണ്ടു.

തുടർന്ന് മുണ്ടിയൻകാവുപറമ്പ്, ആനങ്ങാടി, മുദിയം, അരിയല്ലൂർ ജങ്ഷൻ, ചെനയ്ക്കലങ്ങാടി, മുദ്ര കോർണർ, പറക്കുത്തപൊറ്റ, ചേറക്കോട്, ആലുങ്ങൽ, എന്നിവിടങ്ങൾ സന്ദർശിച്ച പര്യടനം 8.30-ന് ആലിൻചുവടിൽ അവസാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}