പറപ്പൂര്: പുഴച്ചാല്‍ സിറാജുല്‍ ഹുദ സെകണ്ടറി മദ്രസയില്‍ ഫതഹെ മുബാറക് വിദ്യാരംഭം നടത്തി. സയ്യിദ് ജഹ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി കുഞാലസന്‍ ഹാജി അധ്യക്ഷത വഹിച്ചു. എസ് എം എ ഭാരവാഹികളായ കേകാണില്‍ കുഞ്ഞോൻ ഹാജി, ടി അബ്ദുല്‍ മജീദ് എന്നിവർ സംബന്ധിച്ചു.
കുഞ്ഞിമുഹമ്മദ് സഖാഫി പൊന്മള, കുഞ്ഞിമുഹമ്മദ് ലത്വീഫി വലിയോറ, ശറഫുദ്ദീന്‍ ലത്വീഫി കോട്ടുമല, സി എ അശ്റഫ് മുസ്ലിയാര്‍, ടി മൊയ്തീന്‍കുട്ടി, എം കെ അസ്ക്കര്‍ എന്നിവർ നേതൃത്വം നല്‍കി.