വേങ്ങരയിൽ കുട്ടികളുടെ പാർക്ക് തുറന്നു

വേങ്ങര: ഊരകം കുറ്റാളൂർ സബാഹ് സ്‌ക്വയർ കുട്ടികൾക്ക് സൗജന്യമായി സജ്ജീകരിച്ച പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

രാവിലെയും വൈകുന്നേരവും വ്യായാമം ചെയ്യാനും സമയം ചെലവഴിക്കാനുമായി സബാഹ് സ്ക്വയറിലെത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സമയം ചെലവഴിക്കാനായാണ് പാർക്കൊരുക്കിയിരിക്കുന്നത്. സബാഹ് സ്ക്വയറിലെത്തുന്ന കുടുംബങ്ങൾക്ക് സ്‌ക്വയറിലേക്കും പാർക്കിലേക്കുമുള്ള പ്രവേശനവും ഉപയോഗവും സൗജന്യമാണ്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യംവെച്ചാണ് ഇവിടെ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

പാർക്കിലേക്കുള്ള പ്രവേശനം ഫാത്തിമ ഷുഅ ഉദ്ഘാടനംചെയ്തു. സബാഹ് കുണ്ടുപുഴയ്ക്കൽ അധ്യക്ഷതവഹിച്ചു. ജിതിൻരാജ്, കെ.പി. ബക്കർ, ഹക്കീം തുപ്പിലിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}