മലപ്പുറം: ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ പ്ലാറ്റ്യൂൺ അസംബ്ലി യുവജനക്കരുത്തിൻ്റെ വിളംബരമായി. എസ്.വൈ.എസ് 70ാം വാർഷികത്തിൻ്റെ ഭാഗമായി രൂപീകരിക്കപ്പെട്ട പ്ലാറ്റ്യൂൺ സന്നദ്ധ സംഘത്തിൻ്റെ റാലി വൈകീട്ട് 4.30ന് കോഴിക്കോട് റോഡിൽ മഅദിൻ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലി കോട്ടപ്പടി കുന്നുമ്മൽ നഗരിയിലൂടെ വാരിയൻകുന്നത്ത് കുഞ്ഞി മുഹമ്മദ് ഹാജി സ്മാരക ടൗൺ ഹാൾ പരിസരത്ത് സമാപിച്ചു.
ജനാധിപത്യ മൂല്യങ്ങൾക്ക്
മരണക്കയറുകളൊരുക്കി വെക്കും മതേതരത്വ സിദ്ധാന്തത്തെ പെട്ടിയിലാക്കി കുഴിയിലടക്കും ഫാഷിസ ഭരണ കോപ്രായങ്ങൾ അപകടമാണേ രാജ്യത്തിന്ന് ഇന്ത്യ എന്നൊരാശയത്തെ വീണ്ടെടുക്കാൻ ഒരുമിക്കൂ.
തുടങ്ങി ഏക സിവിൽ കോഡും, സി എഎയും നടപ്പിലാക്കുന്നതിനെതിരെയും പ്രകടനത്തിൽ ശബ്ദമുയർന്നു. നഗരിയിൽ വിപ്ലവഗാനവും മുദ്രാവാ ക്യവും ജനശ്രദ്ധ പിടിച്ചു പറ്റി.
റാലിക്ക് ജില്ലാ നേതാക്കളായ ടി.മുഈനുദ്ദീൻ സഖാഫി, സി.കെ.ശക്കീർ, ടി.സിദ്ദീഖ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്സനി,സയ്യിദ് മുർതള ശിഹാബ് സഖാഫി, കെ.സൈനുദ്ദീൻ സഖാഫി,സൈദ് മുഹമ്മദ് അസ്ഹരി, എം.ദുൽഫുഖാർ സഖാഫി,പി.യൂസുഫ് സഅദി,മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി, സി.കെ.എം.ഫാറൂഖ്, പി.ടി.നജീബ്, ഡോ.എം.അബ്ദു റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
സമാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യും. എസ്. വൈ.എസ് ജില്ലാ പ്രസിഡന്റ് ടി. മുഈനുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് സംസ്ഥാന ജനറല്‍. സെക്രട്ടറി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സംസ്ഥാന ഭാരവാഹികളായ
എം.റഹ്‌മത്തുള്ള സഖാഫി, എം അബൂബക്കര്‍ പടിക്കൽ, സി കെ സക്കീര്‍,സി കെ എം ഫാറൂഖ് പ്രമേയ പ്രഭാഷണം നടത്തി. എ.പി. ബശീർ ചെല്ലക്കൊടി,അസൈനാർ സഖാഫി, അബ്ദു റഹീം കരുവള്ളി, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം,പി പി മുജീബ് റഹ്‌മാന്‍, എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി അനസ് കാരിപറമ്പ് സംസാരിച്ചു.