അബുദാബി പറപ്പൂർ പഞ്ചായത്ത് കെ.എം.സി.സി ഹോപ്പ് ഫൗണ്ടേഷന് ഫണ്ട് കൈമാറി

പറപ്പൂർ: ഇരിങ്ങല്ലൂരിലെ ഹോപ്പ് ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന പറപ്പൂർ  പെയിൻ & പാലിയേറ്റീവിൻ്റെ പ്രവർത്തന ഫണ്ടിലേക്ക് ഈ വർഷവും റംസാൻ മാസത്തിൽ അബുദാബി പറപ്പൂർ പഞ്ചായത്ത് കെ.എം.സി.സി കമ്മറ്റി പിരിച്ചു നൽകിയ ഫണ്ട് കൈമാറി.

പറപ്പൂർ പാലിയേറ്റീവിൽ വെച്ച ചടങ്ങിൽ അബുദാബി പറപ്പൂർ പഞ്ചായത്ത് കെ.എം.സി.സി  പ്രസിഡൻ്റ ഗഫൂർ ടി. ഇ പാലിയേറ്റീവ് പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി. 

ചടങ്ങിൽ കെ.എം.സി.സി. ഭാരവാഹികളായ സെക്രട്ടറി ഷാജഹാൻ വി.യു. , ബഷീർ ചാലിൽ, സജീർ ചാലിൽ, റഫീഖ് എം.കെ. എന്നിവരും പാലിയേറ്റീവ് ഭാരവാഹികളായ സെക്രട്ടറി വി.എസ് മുഹമ്മദ് അലി, ട്രഷറർ നല്ലൂർ മജീദ് മാസ്റ്റർ, എ.പി. മൊയ്തുട്ടി ഹാജി , ടി.പി. ഹനീഫ  എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}