വേങ്ങര: കടുത്ത ചൂടിൽ പൊതുജനങ്ങൾക്ക് ദാഹം അകറ്റുന്നതിന് വേണ്ടി വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ വേങ്ങര ടൗണിൽ കുടിവെള്ളസംഭരണി സ്ഥാപിച്ചു.
ദാഹജലവിതരണം പൗരസമിതി പ്രസിഡന്റ് എം കെ അബ്ദുറസാക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം ടി കരീം, സി എച്ച് സൈനുദ്ധീൻ, പി കെ മുഹമ്മദലി, എം ടി മുഹമ്മദലി, അലങ്കാർ മോഹൻ, മുജീബ് ഹോം സെന്റർ, ടി കെ എം മുസ്ഥഫ, റസാക്ക് ഫാൽക്കൺ തുടങ്ങിയവർ പങ്കെടുത്തു.