വേങ്ങര: ബിജെപി വേങ്ങര മണ്ഡലം ബൂത്ത് ജനറൽ സെക്രട്ടറി ഉപരി കാര്യകർത്താക്കളുടെ നേതൃയോഗം കുറ്റൂർ അംബേത്കർ ഗ്രാമത്തിൽ സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വി വി രാജൻ യോഗം ഉദ്ഘാടനം ചെയ്തു.
വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും കൂടുതൽ ഊർജസ്വലമായ പ്രവർത്തനത്തിനുള്ള മാർഗ്ഗ നിർദേശങ്ങൾ മലപ്പുറം പാർലമെന്റ് മണ്ഡലം പ്രഭാരി കൂടിയായിട്ടുള്ള വി വി രാജേട്ടൻ നൽകി.
മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും യോഗങ്ങൾ വിളിച്ച് പ്രവർത്തനങ്ങൾ ദ്രുധഗതിയിൽ മുന്നോട്ടു കൊണ്ടുപോവാനുള്ള മാർഗ നിർദേശങ്ങൾ ജില്ല സെക്രട്ടറിയും വേങ്ങര മണ്ഡലം പ്രഭാരിയുമായ ദിനേശൻ മാസ്റ്റർ നൽകി.
വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ അധ്യക്ഷനായ യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ കെ ശ്രീധർ, ടി ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.