വഫ അൽഐൻ സോൺ ഇഫ്താർ സംഗമം നടത്തി

അൽഐൻ: വേങ്ങര ഏരിയാ ഫ്രണ്ട്സ് (VAFA) പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം അൽഐൻ ജാഹിലി പാർക്കിൽ വെച്ച് നടന്നു. അൽഐനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറ്റി അമ്പതിലേറെ വേങ്ങരക്കാർ സംഗമത്തിൽ  സംബന്ധിച്ചു.

തകർക്കപ്പെടാനാവാത്ത
മതസൗഹാർദ്ദവും   സ്നേഹബന്ധങ്ങൾ
കാത്ത് സൂക്ഷിക്കലും പാരിസ്ഥിതികമായ സംരക്ഷണത്തിൽ ശക്തമായ  ഇടപെടലും കാലത്തിന് അനിവാര്യമാണെന്നും 
ഇതിനായി നാം ഇനിയും ഒത്തൊരുമിക്കണമെന്നും സ്വാഗത പ്രസംഗത്തിൽ വഫ അൽഐൻ സെക്രട്ടറി മുജീബ് ഇരിങ്ങല്ലൂർ പറഞ്ഞു.

സംഗമത്തിന് ആശംസ അറിയിച്ച് സെൻട്രൽ പ്രസിഡന്റ് മജീദ് കാപ്പൻ സോൺ പ്രസിഡന്റ് മുഹമ്മദ് ബാവ എന്നിവർ സംസാരിച്ചു.

വേങ്ങരക്കാരുടെ മൈത്രിയും സൗഹൃദവും വിളിച്ചറിയിച്ച ഇഫ്താർ മീറ്റിൽ പങ്കാളികളായ എല്ലാ വഫ കുടുംബാംഗങ്ങൾക്കും ട്രഷറർ റഷീദ് ഇല്ലത്ത് നന്ദി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}