വളാഞ്ചേരി: ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർഡിനേറ്റർമാരുടെ കുടുംബ സംഗമം വളാഞ്ചേരി നന്മ കോൺഫ്രൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ബി ഡി കെ സംസ്ഥാന വൈസ് പ്രസിഡന്റ് നബീൽ ബാബു പതാക ഉയർത്തി, സംസ്ഥാന ട്രഷറർ സക്കീർ തിരുവനന്തപുരം ഉത്ഘാടനം നിർവ്വഹിച്ചു. ജില്ലയിലെ കോർഡിനേറ്റർമാരും കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.
നൂറിലധികം രക്ത ദാതാക്കളെ ഉൾപെടുത്തിയിട്ടുള്ള രക്‌തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ബി ഡി കെ യുമായി സഹകരിച്ചിട്ടുള്ള കൂട്ടായ്മകളെ സംഗമത്തിൽ ആദരിച്ചു. ജില്ലയിലെ ബ്ലഡ് സെന്ററുകൾക്കുള്ള ആദരവും പരിപാടിയിൽ നൽകുകയുണ്ടായി. കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് കൂടുതൽ മികവേകി.