ഊരകം: മലപ്പുറം ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഊരകം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ബുത്ത് ചലഞ്ച് പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ 21 ബൂത്തിലും ലീഡേഴ്‌സ് സ്‌ക്വാഡ് എന്ന പേരിൽ ഗൃഹസമ്പർക്ക പരിപാടി സംഘടി പ്പിച്ചു. ഓരോ ബൂത്തിലും പഞ്ചായത്തിലെ യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്.
ആദ്യഘട്ട ഗൃഹസമ്പർക്ക പരിപാടിയിലൂടെ ഓരോ ബൂത്തിലും അമ്പതിലധികം വീടുകളിൽ യു.ഡി.എഫ് ലഖുലേഖയും അഭ്യർത്ഥന കത്തും ചിഹ്നവും വിതരണം ചെയ്‌തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മൻസൂർക്കോയ തങ്ങൾ, മണ്ഡലം യു.ഡി.എഫ് കൺവീനർ പി.കെ അസ്ലു, പഞ്ചായത്ത് യു.ഡി.എഫ് ചെയ്ർമാൻ എം.കെ മൊയ്തീൻ, ജനറൽ കൺവീനർ എൻ.ഉബൈദ് മാസ്റ്റർ, ഡി.സി.സി. സെക്രട്ടറി കെ.എ. അറഫാത്ത്, കെ.ടി. അബ്‌ദുസ്സമദ്, എം.കെ അബ്ദുൽ മജീദ്, കെ.കെ.അലി അക്ബർ തങ്ങൾ, പി.പി. ഹസ്സൻ, പൂക്കുത്ത് മുഹമ്മദ്, മുള്ളൻ കുഞ്ഞലവി, എം.കെ മുഹമ്മദ് മാസ്റ്റർ, മൻസൂർ തമ്മാഞ്ചേരി, സി.ജെ. സേവ്യർ, കെ.കെ. അബൂബക്കർ മാസ്റ്റർ, പി.ടി മൊയ്തീൻ കുട്ടി മാസ്റ്റർ, വേലായുധൻ മാസ്റ്റർ, ഹഖീം തുപ്പിലിക്കാട്ട്, പി.കെ അബൂതാഹിർ, ഹുസൈൻ ഊരകം, നൗഫൽ മമ്പീതി, അഡ്വ. എ.പി നിസാർ തുടങ്ങിയവർ വിവിധ ബൂത്തുകളിൽ പരിപാടിക്ക് നേതൃത്വം നൽകി.