വേങ്ങര: മലപ്പുറം ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി. വസീഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം വിവിധ ഇടങ്ങളിൽ പഞ്ചായത്തുതല റാലികൾ നടത്തി. വേങ്ങര കച്ചേരിപ്പടിയിൽ നടന്ന റാലി കിസാൻസഭാ ജില്ലാ പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു.
കെ. പുഷ്പാംഗദൻ അധ്യക്ഷനായി.പറപ്പൂർ പഞ്ചായത്ത് റാലിയുടെ ഭാഗമായി നടന്ന പ്രകടനം ഇരിങ്ങല്ലൂരിൽനിന്നാരംഭിച്ച് വീണാലുക്കലിൽ സമാപിച്ചു. റാലി സി.പി.എം. ഏരിയാ സെക്രട്ടറി കെ.ടി. അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.വി.കെ. ഹസീന അധ്യക്ഷത വഹിച്ചു.