അപകടം പതിയിരിക്കുന്ന കണ്ണീർക്കയം, ഇതാണ് കോട്ടുമല കാങ്കടക്കടവിന്റെ പ്രത്യേകത

വേങ്ങര: ഒറ്റനോട്ടത്തിൽ ശാന്തമായ കടവെന്ന് തോന്നിക്കുമെങ്കിലും കാലുതെറ്റിയാൽ മരണക്കയത്തിലേക്കാണ് വീഴുക. ഇതാണ് കോട്ടുമല കാങ്കടക്കടവിന്റെ പ്രത്യേകത. ഇതേ കാരണംകൊണ്ടാണ് സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ഇവിടെ മുങ്ങിമരിച്ചത്. കോട്ടുമലയിലെ മൂത്തസഹോദരിയുടെ വീട്ടിലേക്ക് വിരുന്നിനു വന്നതായിരുന്നു ബുശ്‌റ, അജ്മല തസ്‌നി എന്നിവർ. കുട്ടികൾക്കും ബന്ധുക്കൾക്കുമൊപ്പെം വൈകീട്ടാണ് കുളിക്കാനിറങ്ങിയത്.

രണ്ടു പടവിന്റെ ദൂരം മുന്നോട്ടുപോകുമ്പോൾ മുട്ടുവരെ മാത്രമേ വെള്ളമുണ്ടാവൂ. എന്നാൽ അടുത്ത അടി മുന്നോട്ടുവെച്ചാൽ വലിയ കുഴിയിലേക്കാണ് വീഴുക. അത്രയും ആഴം അവിടെയുണ്ടെന്ന് ആരും പ്രതീക്ഷിക്കില്ലെന്ന് നാട്ടുകാർ പറയുന്നു. ശരിക്ക് നീന്തലറിയാത്തവരാണെങ്കിൽ രക്ഷപ്പെടുക എളുപ്പമല്ല. മൂന്നാൾ ആഴമെങ്കിലും ഈ ഭാഗത്തുണ്ടെന്നാണ് ഇവിടത്തുകാർ പറയുന്നത്. നാട്ടുകാർക്ക് ഈ അപകടമേഖലയെക്കുറിച്ച് ധാരണയുണ്ടെങ്കിലും പുറത്തുനിന്ന്‌ വരുന്നവർക്ക് അത് തിരിച്ചറിയാൻ കഴിയില്ല. 

നാസർ, സൈനുദ്ദീൻ, റാഷിഖ്, റാഷിദ്, അനസ് എന്നീ നാട്ടുകാരാണ് രണ്ടു പെൺകുട്ടികളെയും മുങ്ങിയെടുത്തത്. ഈ മേഖലയിൽ അപകടസൂചനാബോർഡ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}