ട്രെയിനിൽ ടിക്കറ്റ് ചോദിച്ച ടി.ടി.ഇയെ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊന്നു

തൃശൂർ: ടിക്കറ്റ് ചോദിച്ച ടി.ടി.ഇയെ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശി ഇ.കെ. വിനോദ് ആണ് മരിച്ചത്. പ്രതിയായ ഒഡീഷ സ്വദേശിയെ പൊലീസ് പാലക്കാട്ടുനിന്നും അറസ്റ്റ് ചെയ്തു. വിനോദിന്‍റെ മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇന്ന് വൈകുന്നേരം ഏഴോടെ പട്ന സൂപ്പർഫാസ്റ്റിലാണ് സംഭവം. ബന്ധപ്പെട്ട കോച്ചിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ഇതരസംസ്ഥാന തൊഴിലാളിയുടെ പക്കൽ ഇല്ലായിരുന്നു. തുടർന്ന്, കോച്ചിൽനിന്ന് പോകാനും പിഴയടക്കാനും ടി.ടി.ഇ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായി ടി.ടി.ഇയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.

തൃശൂർ വെളപ്പായയിൽ വെച്ചാണ് ടി.ടി.ഇയെ പുറത്തേക്ക് തള്ളിയത്. ഉടൻ യാത്രക്കാർ ട്രെയിനിലുണ്ടായിരുന്ന മറ്റൊരു ടി.ടി.ഇയെ വിവരമറിയിച്ചു. പിന്നാലെ റെയിൽവേ പൊലീസിന് വിവരം കൈമാറുകയായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}