വേങ്ങര: സബാഹ് സ്ക്വയറിൽ കുട്ടികൾക്കു വേണ്ടി സജ്ജീകരിച്ചിട്ടുള്ള കിഡ്സ് പാർക്ക് ഇന്ന് വൈകുന്നേരം ഏഴുമണിക്ക് ഉദ്ഘാടനം ചെയ്യപ്പെടും. വേങ്ങരയിലെയും പരിസരപ്രദേശങ്ങളിലേയും കുട്ടികൾക്ക് തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഇപ്പോൾ കിഡ്സ് പാർക്ക് പ്രവർത്തന സജ്ജമാക്കിയിട്ടുള്ളത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആടുജീവിതം സിനിമയിൽ ഗാനം ആലപിച്ച് പ്രശസ്തനായ ജിതിൻ രാജിനെ ആദരിക്കലും ഗാനമേളയും നടക്കും.