മഅദിൻ സംസ്ഥാനതല ഹജ്ജ് ക്യാമ്പിനെത്തിയത് ആയിരങ്ങൾ

മലപ്പുറം: ഹജ്ജ്, ഉംറ തീർഥാടകർക്കായി മഅദിൻ അക്കാദമി നടത്തിയ സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് സമാപനം. രാവിലെ എട്ടുമുതൽ അഞ്ചുവരെ നീണ്ട ക്യാമ്പിന് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി ഒട്ടേറെപ്പേരാണ് എത്തിയത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്തു. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷതവഹിച്ചു. കരിപ്പൂർവഴി യാത്രചെയ്യുന്ന ഹജ്ജ് തീർഥാടകരുടെ നിരക്കുവർധന പിൻവലിച്ച് പ്രയാസങ്ങൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

ഹജ്ജ് പണ്ഡിതൻ കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി ക്ലാസ് നയിച്ചു. സമസ്ത സെക്രട്ടറി ഇബ്റാഹിം ബാഖവി മേൽമുറി സംശയനിവാരണത്തിന് നേതൃത്വംനൽകി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അൽ ഐദ്രൂസി, എൻ. അലി അബ്ദുള്ള, കേരള ഹജ്ജ് അസി. സെക്രട്ടറി മുഹമ്മദലി, പി.എം. മുസ്തഫ കോഡൂർ, എൻ.എം. സ്വാദിഖ് സഖാഫി, പി.പി. മുജീബ് റഹ്‌മാൻ, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, അബൂബക്കർ സഖാഫി അരീക്കോട് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}