വേങ്ങര: കെ എൻ എം വേങ്ങര ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈവർഷത്തെ റമദാൻ വിജ്ഞാന സദസ്സും ഇഫ്താർ വിരുന്നും അതി വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
ഉച്ചയ്ക്ക് 1.30 ന് (ളുഹർ നമസ്കാരത്തിന്ശേഷം) വേങ്ങരടൗൺ സലഫി മസ്ജിദിൽ ആരംഭിച്ച മതവിജ്ഞാന സദസ്സ് കെ എൻ എം വേങ്ങര മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദ് മൗലവി ഉദ്ഘാടനംചെയ്തു. ശാഖാ പ്രസിഡന്റ് എൻ ടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പി കെ നൗഫൽ അൻസാരി, പി മുജീബ്റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
"നിത്യ ജീവിതത്തിലെ സുന്നത്തുകൾ" എന്ന വിഷയത്തിൽ എടപ്പാൾ സൽമാൻ ഖാസിമിയും, "റയ്യാനിലൂടെ സ്വർഗത്തിലേക്ക്" എന്ന വിഷയത്തിൽ അബ്ദുൽമജീദ് സുഹരിയും, "ആരാധനകളുടെ ചൈതന്യം" എന്ന വിഷയത്തിൽ ഹദ് യത്തുള്ള സലഫിയും ക്ലാസ് എടുത്തു.
തുടർന്ന് എ പി എച്ച് ഓഡിറ്റോറിയത്തിൽവെച്ച് നടന്ന സമൂഹ ഇഫ്താർ വിരുന്നിൽ സ്ത്രീകളും മണ്ഡലം ഭാരവാഹികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.