കൊണ്ടോട്ടി: കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ റമളാൻ മാസത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടി നടത്തിവരുന്ന റമളാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം പി.ടി. അക്ബർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് പി.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.
കൊണ്ടോട്ടി നഗരസഭ പ്രതിപക്ഷ നേതാവ് ശിഹാബ് കോട്ട, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സി.കുഞ്ഞാപ്പു, മംഗലം സൻഫാരി, പി.അബ്ദു റഹ്മാൻ ഇണ്ണി,പി.ടി.കുഞ്ഞുട്ടി, ശരീഫ് മാങ്കാവ്, പി.പി. മുജീബ് റഹ്‌മാൻ, ബെസ്റ്റ് മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.