വേങ്ങര: വലിയോറ (കച്ചേരിപ്പടി) ശ്രീ കുണ്ടൂർചോല ശിവക്ഷേത്ര സന്നിധിയിൽ വച്ച് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ കമ്മിറ്റിയും, ബ്രോഷർ പ്രകാശനവും സപ്താഹ കമ്മിറ്റി ചെയർമാൻ മുരളീധരൻ ചെറുകുറ്റിപ്പുറം, തിരുവനന്തപുരം സംസ്കൃത കോളേജ് അധ്യാപകൻ അസിസ്റ്റന്റ് പ്രൊഫസർ വിനോദ് കുമാർ കാട്ടുമുണ്ടക്ക് ബ്രോഷർ നൽകിക്കൊണ്ട് നിർവഹിച്ചു.
യോഗത്തിൽ ക്ഷേത്രം പ്രസിഡന്റ് ഭാസ്കരൻ എം അധ്യക്ഷത വഹിച്ചു. ചെയർമാൻ മുരളി ചെറു കുറ്റിപ്പുറം സപ്താഹത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. കമ്മറ്റി ജനറൽ കൺവീനർ സാൽ ബാബു സ്വാഗതം പറഞ്ഞു. ആശംസ പ്രസംഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ വിനോദ് കുമാർ ഭാഗവത സപ്താഹത്തെക്കുറിച്ച് ഒരു ഏകദേശ വിശദീകരണം നടത്തി. കൂടാതെ മാതൃസമിതി പ്രസിഡന്റ് മാധവിക്കുട്ടി ടീച്ചർ, സപ്താഹ കമ്മിറ്റി വൈസ് ചെയർമാൻ മണികണ്ഠൻ. കെ സി എന്നിവർ ആശംസകൾ അർപ്പിച്ചു. അമ്പാടിക്കൽ പ്രജീഷ് പണിക്കർ നന്ദി രേഖപ്പെടുത്തി.