വേങ്ങര: ഈ വർഷം ഹജ്ജ് യാത്ര ഉദ്ദേശിച്ചവർക്കായി എസ് വൈ എസ് വേങ്ങര സോൺ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് സമാപിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനിങ് കോഡിനേറ്റർ മുജീബ് വടക്കേമണ്ണ ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ അബ്ദുൽ ഖാദർ അഹ്സനി മമ്പീതി ക്ലാസിന് നേതൃത്വം നൽകി. സയ്യിദ് ശിഹാബുദീൻ ബുഖാരി കടലുണ്ടി സമാപന പ്രാർത്ഥന നടത്തി.
സയ്യിദ് അലവി അൽ ബുഖാരി, കെ പി യൂസുഫ് സഖാഫി, കെ ടി അമാനുള്ള, കെ എ റഷീദ്, യൂസുഫ് ചിനക്കൽ എന്നിവർ പ്രസംഗിച്ചു.