വേങ്ങര: റമളാന്‍ ഇരുപത്തിമൂന്നാം രാവില്‍ ലൈലത്തുല്‍ ഖദ്റിന്റെ പുണ്യം പ്രതീക്ഷിച്ചെത്തിയ ആയിരക്കണക്കിന് വിശ്വാസികളാല്‍ നിറഞ്ഞ് കുറ്റാളൂര്‍ ബദ്റുദ്ദുജാ ആത്മീയ സമ്മേളനം. തറാവീഹ് നിസ്‌കാര ശേഷമാണ് പരിപാടികള്‍ക്ക് തുടക്കമായത്. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിന്റെ യഥാര്‍ത്ഥ രൂപം സമൂഹത്തിന് പകര്‍ന്നു നല്‍കിയത് ആത്മീയതയുടെ വക്താക്കളായ പണ്ഡിതന്മാരാണെന്നും, രാഷ്ട്രീയ ലാഭത്തിന് വേണ്ടിയോ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടിയോ അവര്‍ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. മഹാരഥന്മാരുമായുള്ള ആത്മീയ സമ്പര്‍ക്കം എക്കാലത്തെയും മുസ്ലിംകളുടെ പൊതുസ്വഭാവമായിരുന്നു. അവരുടെ ചരിത്രം വിശ്വാസികള്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. കെ പി യൂസൂഫ് സഖാഫി കുറ്റാളൂര്‍, അസീസ് സഖാഫി എലമ്പ്ര എന്നിവര്‍ പ്രസംഗിച്ചു. തഅ്ജീലുല്‍ ഫുതൂഹ് ബദ്‌രിയ്യത്ത്പാരായണം, തഹ് ലീല്‍, തൗബ എന്നിവക്ക് ശേഷം നടന്ന സമാപന പ്രാര്‍ഥനക്ക് ബദ്റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കി. പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സമ്മേളനത്തിന് സമാപനമായത്.
സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് സൈനുല്‍ അബിദീന്‍ പരുത്തിക്കോട്, സയ്യിദ് സ്വാലിഹ് ബുഖാരി കൊന്നര, സയ്യിദ് മുല്ലക്കോയ തങ്ങള്‍ താനാളൂര്‍, സയ്യിദ് ജസില്‍ തങ്ങള്‍ കൊളപ്പുറം, ടി.ടി അഹ്‌മദ് കുട്ടി സഖാഫി,മുഹമ്മദ് സഖാഫി ഇല്ലിപ്പിലാക്കല്‍, റഹീം സഖഫി പറവൂര്‍, ഹാമിദ് സഖഫി എടവണപ്പാറ, ഇബ്രാഹിം ബാഖവി വെങ്കുളം,ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി,സുബൈര്‍ ഹാജി മലപ്പുറം, സി. മൊയ്തീന്‍ കുട്ടി ഹാജി എന്നിവര്‍ സംബന്ധിച്ചു.