വലിയോറ: പൂക്കുളം ബസാർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗഹൃദസന്ദേശമുയർത്തി വലിയോറ പാടത്ത് സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. ജനപ്രതിനിധികളും മുതിർന്നവരും കുട്ടികളും സ്ത്രീകൾ തുടങ്ങി ജാതി മത ഭേതമന്യേ സമൂഹത്തിലെ വിത്യസ്ത തുറകളില്‍ നിന്നായി നിരവതി ആളുകൾ പങ്കെടുത്തു.
മതസൗഹാർദത്തിന്റെ വേദി കൂടി ആയ ഇഫ്താർ വിരുന്നിന് ജൂറൈജ് കാട്ടിൽ, നവാസ്, ജംഷീദ് അലി, അർഷദ്, സിനോജ് കെസി, അബ്‌ദുറഹ്‌മാൻ കാട്ടിൽ, വിനു,രഞ്ജിൽ, അഫ്സൽ,ജവാദ്, മുബാരിസ്, ഹംസ, കുട്ടൻ, സറഫുട്ടി, റാസിക്ക്, അൻസിഫ്, ജൂനൈദ്
തുടങ്ങിയവർ നേതൃത്വം നൽകി.