വേങ്ങര: കുറ്റാളൂര്‍ ബദ്‌റുദ്ദുജാ തഅ്ജീലുല്‍ ഫുതൂഹ് ആത്മീയ സമ്മേളനം റമളാന്‍ 23-ാം രാവായ നാളെ തറാവീഹിന് ശേഷം വേങ്ങര, കുറ്റാളൂര്‍ ഖലീജ് ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുഹ്‌യിസുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും.
തഅ്ജീലുല്‍ ഫുതൂഹ് ബദ്‌രിയ്യത്ത് പാരായണത്തിന് ബദ്‌റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. യൂസുഫ് സഖാഫി കുറ്റാളൂര്‍ ആമുഖ പ്രഭാഷണം നടത്തും. ബദ്‌രിയ്യത്ത് പാരായണം, തൗബ, തഹ്‌ലീല്‍, പ്രാര്‍ത്ഥന, അന്നദാനം എന്നിവ നടക്കും. സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം, സയ്യിദ് സൈനുല്‍ ആബിദീന്‍ പരുത്തിക്കോട്, ഇബ്റാഹീം ബാഖവി മേല്‍മുറി, ടി.ടി അഹമ്മദ് കുട്ടി സഖാഫി, മുഹമ്മദ് സഖാഫി ഇല്ലിപ്പിലാക്കല്‍, അബ്ദുല്‍ അസീസ് സഖാഫി എലമ്പ്ര, അബ്ദുല്‍ ഹക്കീം സഅദി അണ്ടോണ, മുഹമ്മദ് നൂറാനി തിനൂര്‍ സംബന്ധിക്കും. അത്താഴ മുത്താഴ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.