വേങ്ങര: കെ എൻ എം വലിയോറ കുറുകശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ തിങ്കളാഴ്ചയും നടന്നുവന്നിരുന്ന പ്രമുഖപണ്ഡിതൻ നസീറുദ്ദീൻ റഹ്മാനിയുടെ ഖുർആൻ പഠന ക്ലാസ് ഒരു മാസത്തെ റമദാൻ നോമ്പിന്റെ ഇടവേളക്ക് ശേഷം ഈ വരുന്ന തിങ്കളാഴ്ച മുതൽ (ഏപ്രിൽ 29) വലിയോറ ആശാരിപ്പടിയിലുള്ള കുറുക കെ എൻ എം ദഅവാ സെന്ററിൽ വെച്ച് പുനരാരംഭിക്കുകയാണ്.
എല്ലാ തിങ്കളാഴ്ചയും മഗ്‌രിബ് നമസ്കാരത്തിന് ശേഷം സംഘടിപ്പിക്കുന്ന വാരാന്ത ഖുർആൻ ക്ലാസിലേക്ക് പ്രദേശത്തെ മുഴുവൻ ദീനീ സ്നേഹികളെയും കുടുംബസമേതം ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.