ഊരകം കോട്ടുമലയിലെ പുഴയിൽ മരിച്ചത് വേങ്ങര വെട്ടുതോട് സ്വദേശി പടിക്കത്തൊടി
സൈതലവിയുടെ മക്കളായ അജ്മല തെസ്നി (21), മുബഷിറ (26) എന്നിവർ. വലിയോറ പുത്തനങ്ങാടി ഏറിയാടാൻ അമീറിന്റെ ഭാര്യയാണ് മരിച്ച മുബഷിറ. കുഴിപ്പുറം തെക്കേതിൽ ഫായിസിന്റെ ഭാര്യയാണ് അജ്മല തസ്നി. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനും മാസങ്ങളെ ആയിട്ടുണ്ടായിരുന്നുള്ളൂ.
കോട്ടുമലയിലെ മറ്റൊരു സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്ന ഇവർ കുളിക്കാനായി പുഴയിൽ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരം ആണ് അപകടം. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക്മാറ്റി.