തിരൂരങ്ങാടി: കെജ്രിവാളും രാഹുൽഗാന്ധിയും അടങ്ങുന്ന ഇന്ത്യാസഖ്യം മോഡിയെയും അമിത് ഷായെയും ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻറ് വിനോദ് മാത്യു വിൽസൺ പ്രസ്താവിച്ചു. തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടിയുടെ 'നോ വോട്ട് ഫോർ ബി.ജെ.പി.' ക്യാമ്പയിൻ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന ബി.ജെ.പി.യുടെ ധാർഷ്ട്യം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയോടും ഇന്ത്യൻ ജൂഡീഷ്യറിയോടുമുള്ള കടുത്ത വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. വർഗീയതയും വിഭജന രാഷ്ട്രീയവും വെച്ച് രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് ബി.ജെ.പി.യും നരേന്ദ്ര മോഡിയും ചെയ്യുന്നത്.
മണ്ഡലം വൈസ് പ്രസിഡന്റ് പി.ഒ.ഷമീം ഹംസ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായ സംസ്ഥാന ജനറൽ സെക്രട്ടറി എ അരുൺ, നവീന്‍ ജി നാദമണി, ഷക്കീർ അലി, ഷൗക്കത്തലി എരോത്ത്, ജില്ലാ പ്രസിഡണ്ട് നാസർ മങ്കട, സെക്രട്ടറി ഷബീർ അലി, ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ പ്രതിനിധികളായ നിയാസ് പുളിക്കലകത്ത്, അഡ്വ, ത്വഹാനി, സിദ്ദീഖ് പനക്കൽ, അബ്ദുൽ വഹാബ് സി.പി. എന്നിവർ പ്രസംഗിച്ചു.
കേജരിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ചെമ്മാട് അങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനവും നടത്തി. റഹീം പൂക്കത്ത്, സലാം കെ, കുഞ്ഞീതു, മുഹമ്മദലി, ഫൈസൽ ചെമ്മാട്, സാദിഖ് തെയ്യാല, അക്ബർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.