ഐയുഎച്ച്എസ്എസ് പറപ്പൂരിൽ ഈദ് ഫെസ്റ്റ് 2024 സംഘടിപ്പിച്ചു

കോട്ടക്കൽ: പറപ്പൂർ ഐ യു ഹയർ സെക്കൻഡറി സ്കൂളിൽ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മൈലാഞ്ചിയിടൽ മത്സരം, പെരുന്നാളിനെക്കുറിച്ച് ഒരു മിനുട്ടിൽ കൂടാത്ത റീൽസ് മത്സരം എന്നിവയാണ് സംഘടിപ്പിച്ചത്.

സ്കൂൾ കുട്ടികളോടൊപ്പം,  രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു.

പെരുന്നാൾ ആഘോഷ പരിപാടികൾ പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും സിനിമ നടനുമായ ജമേശ് കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി ഇ കുഞ്ഞുപോക്കർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മൊയ്തീൻകുട്ടി എന്ന കുഞ്ഞു വിശിഷ്ടാതിരിക്കുള്ള ഉപഹാരം സമർപ്പിച്ചു. 

ഹെഡ്മാസ്റ്റർ എ മമ്മു, സ്റ്റാഫ് സെക്രട്ടറി ബേബി ആശ, കെ ശാഹുൽ ഹമീദ്, വിദ്യാർത്ഥി പ്രതിനിധി ഹിന എ പി, കെ മൻസൂർ കെ സുനീറ, ഒ പി അയ്യൂബ് എന്നിവർ സംസാരിച്ചു.
മത്സര വിജയികൾ അസ്ഹദ, സിയാൻ മെഹ്‌റ, ഫാത്തിമ റിഫ  ടി, ഫാത്തിമ റീന, സിനി സലാം എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}