എസ്.വൈ.എസ് പ്ലാറ്റ്യൂൺ അസംബ്ലി 19ന് മലപ്പുറത്ത്

മലപ്പുറം: എസ്.വൈ.എസ് 70ാം വാർഷികത്തിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലയിൽ രൂപീകരിക്കപ്പെട്ട സന്നദ്ധ സംഘമായ പ്ലാറ്റ്യൂൺ ടീമിന്റെ വളണ്ടിയർ റാലിയും പൊതുസമ്മേളനവും ഏപ്രിൽ 19 ന് വെള്ളിയാഴ്ച മലപ്പുറത്ത് നടക്കും. ജില്ലയിലെ 83 സർക്കിളുകളിൽ 40 അംഗ പ്ലാറ്റ്യൂൺ സംഘമാണ് നിലവിൽ വന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പദ്ധതികളാണ് പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്നത്. ഇതു സംബന്ധമായ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ടി.മുഈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ സി.കെ.ശക്കീർ,ടി.സിദ്ദീഖ് സഖാഫി,സയ്യിദ് ശിഹാബുദ്ദീന്‍ അഹ്സനി,സയ്യിദ് മുർതള ശിഹാബ് സഖാഫി, കെ.സൈനുദ്ദീൻ സഖാഫി,,സൈദ് മുഹമ്മദ് അസ്ഹരി,എം.ദുൽഫുഖാർ സഖാഫി,പി.യൂസുഫ് സഅദി,മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി, സി.കെ.എം.ഫാറൂഖ്, പി.ടി.നജീബ്, ഡോ.എം.അബ്ദു റഹ്മാൻ എന്നിവര്‍ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}