കോട്ടക്കൽ: മലപ്പുറം ജില്ല അണ്ടർ 17 ഓപ്പൺ & ഗേൾസ് ചെസ്സ് സെലക്ഷൻ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ മെയ് ഒന്നിന് പഞ്ചാബിൽ വെച്ച് നടത്തുന്ന മുപ്പിത്തിമൂന്നാമത് ദേശീയ അണ്ടർ 17 ചെസ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിലേക്കുള്ള കേരള ടീമിനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഏപ്രിൽ 9ന് കണ്ണൂരിൽ വെച്ച് നടക്കുന്ന കേരള സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിലേക്കുള്ള, മലപ്പുറം ജില്ലയിലെ ചെസ്സ് പ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ചെസ് അസോസിയേഷൻ ഓഫ് മലപ്പുറത്തിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലാ അണ്ടർ 17 (Open & Girls) ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.
ഓപ്പൺ കാറ്റഗറിയിൽ വിഷ്ണു ദേവ് ടി.പി ഒന്നാം സ്ഥാനവും, അമൽ എ.പി രണ്ടാം സ്ഥാനവും നസൽ മുഹമ്മദ് പി.പി മൂന്നാം സ്ഥാനവും,
ഗേൾസ് കാറ്റഗറിയിൽ ദേവതീർത്ഥ എം. ഒന്നാം സ്ഥാനവും, ഹൃദ്യ പി രണ്ടാം സ്ഥാനവും റന കെ മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനക്കാർ സംസ്ഥാന സെലക്ഷൻ ചാമ്പ്യൻഷിപ്പിന് നേരിട്ട് യോഗ്യത നേടി. വിജയികൾക്ക് ട്രോഫിയും സെർട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു.
തിങ്കൾ രാവിലെ 10 ന് കോട്ടക്കൽ ഹോട്ടൽ റുബിസ് ഇന്റർനാഷണലിൽ വെച്ച് നടന്ന ചടങ്ങിൽ ഡോക്ടർ അലികുട്ടിസ്സ് കോട്ടക്കൽ ആയുർവേദ & മോഡേൺ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. റഹ്മത്തുള്ള ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.എൽ ഹാഫിസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി സി.കെ മുഹമ്മദ് ഇർഷാദ് സ്വാഗതഭാഷണം നിർവഹിച്ചു. ട്രഷറർ അലി അക്ബർ ഭാരവാഹികളായ സലീം പന്തക്കൻ, ഷാനിദ് താനൂർ, ആർബിറ്റർ ഷംസുദ്ധീൻ മാസ്റ്റർ, നാസർ വേങ്ങര തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.