മലപ്പുറം: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജാ വേണുഗോപാൽ ബിജെപിയിൽ ചേരാനിരിക്കെ പത്മജിയുടെ വിശ്വസ്തനും മലപ്പുറം ജില്ലയിലെ അടുത്ത അനുയായിയുമായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നാസിൽ പൂവിൽ അദ്ദേഹത്തിന്റെ ഓഫീസിൽ ഫേസ്ബുക്ക് പേജിൽ പത്മജാ വേണുഗോപാലിന്റെ കൂടെയില്ലെന്ന് സൂചന നൽകി "ഇന്നലെവരെ ഉമ്മയെപ്പോലെ കണ്ടിരുന്നു" എന്ന് ഫേസ്ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക്ക് പ്രൊഫൈലിനു കറുപ്പ് നിറവും കൊടുത്തു.
നാസിലും ബിജെപിയിലേക്ക് എന്ന നവമാധ്യമ പ്രചരണത്തിനിടെയാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്.
ഈ കഴിഞ്ഞ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പത്മജയുടെയും കൂടി പിന്തുണയോടുകൂടിയാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത് ചെറുപ്പം മുതൽ തന്നെ കെ കരുണാകരന്റെ കുടുംബവുമായി ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് വേങ്ങര സ്വദേശി കൂടിയായ നാസിൽ പൂവിൽ.
അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.