ദുബൈ: സ്വകാര്യ സന്ദർശനാർത്ഥം ദുബൈയിൽ എത്തിയ വേങ്ങര മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എ കെ നാസറിന് ദുബൈ കെഎംസിസി വേങ്ങര കമ്മിറ്റി കെഎംസിസി ആസ്ഥാനത്ത് വെച്ച് സ്വീകരണം നൽകി.
സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തിൽ എം ൽ എ എൻ എ നെല്ലിക്കുന്ന് ഉപഹാരം കൈമാറി.
സ്വീകരണ പരിപാടി ആക്റ്റിംഗ് പ്രസിഡന്റ് ഉനൈസ് തൊട്ടിയിലിന്റെ അധ്യഷതയിൽ ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ വി ടി ഉദ്‌ഘാടനം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുസ്ഥഫ ആട്ടീരി ആശംസ പ്രസംഗം നടത്തി. മണ്ഡലം സെക്രട്ടറി മുഹമ്മദ് നിസാർ ചേങ്ങപ്ര സ്വാഗതവും അടാട്ടിൽ കുഞ്ഞാപ്പു നന്ദിയും പറഞ്ഞു.
സ്വീകരണ പരിപാടിയിൽ മണ്ഡലം നേതാകളായ ഫൈസൽ പുല്ലമ്പലവൻ, മുജീബ് തറി, അമീർ മുക്കൻ, അനീസ് സി, ഷാഫി കാവുങ്ങൽ, ഷാഫി കറുമണ്ണിൽ, സി കെ മൻസൂർ അലി തുടങ്ങിയവർ പങ്കെടുത്തു.