വേങ്ങര: അംഗനവാടികൾ
സമ്പൂർണ ശിശു സൗഹൃദം ആക്കുന്നതിന്റെ ഭാഗമായി
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 230 അംഗൻവാടികൾക്ക് പ്രീ സ്കൂൾ കിറ്റുകൾ ലഭിക്കും. ഊരകം കരിമ്പിലി അംഗൻവാടിയിൽ നടന്ന വിതരണം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണ്ണിൽ ബെൻസീർ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മൻസൂർ കോയ തങ്ങൾ മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.പി. സഫീർ ബാബു, സഫിയ മലക്കാരൻ, സുഹിജാബി,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധ രമേശ്, ഗ്രാമപഞ്ചായത്ത് മെമ്പർ സൈതലവി, സിഡിപിഒ സുജാത, സൂപ്പർവൈസർ
ജംഷീദ എന്നിവർ സംസാരിച്ചു.