കോട്ടക്കൽ: മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാര ജേതാവായ ജില്ലാ സെക്രട്ടറിയേറ്റംഗം ടി.വി മുംതാസിനെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) ജില്ലാ കമ്മിറ്റി ആദരിച്ചു. കോട്ടക്കൽ നഗരസഭാ ചെയർപേഴ്സൺ ഡോ. ഹനീഷ ഉപഹാരം നൽകി. ജില്ലാ പ്രസിഡന്റ് വി.പി സമീർ അധ്യക്ഷനായി.
വിദ്യഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പറോളി റംലടീച്ചർ, ജനറൽ സെക്രട്ടറി എ.കെ ഷരീഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.കെ അഹമ്മദ്, അലി കരുവാരക്കുണ്ട്, ജില്ലാ ഭാരവാഹികളായ നാസർ കഴുങ്ങിൽ, അബ്ദുൽ ഗഫൂർ പഴമള്ളൂർ, കെ.പി അനിൽകുമാർ, മുഹമ്മദ് മുസ്തഫ, പി മുഹമ്മദ്, മുഹമ്മദ് ഹുസൈൻ പ്രസംഗിച്ചു.