സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു

 

വേങ്ങര: ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ച് ജാതി മത രാഷ്ട്രീയ ഭേദമന്യേ രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് സിറ്റി എഫ് സി മാടംചിന. അതിന്റെ ഇരുപത്തി ഒന്നാം വാർഷിക വേളയിൽ കാരുണ്യ പ്രവർത്തനങ്ങൾക്കായി സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഉദ്‌ഘാടനം ക്ലബ്ബിന്റെ മുഖ്യ രക്ഷാധികാരിയും വേങ്ങര സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് കൂടി ആയ അബ്ദു നാസർ എൻ.ടി നിർവഹിച്ചു.

ചടങ്ങിൽ പ്രസിഡന്റ് ഹമീദ് ആലുങ്ങൽ, സെക്രട്ടറി സുഫൈൽ പാക്കട, ട്രെഷറർ കമറുദ്ധീൻ ചെമ്പൻ, വൈസ് പ്രസിഡന്റ് ജുനൈദ് സിപി, ജോയിന്റ് സെക്രെട്ടറി ഫാറൂഖ് ചെമ്പൻ തുടങ്ങി നൂറോളം ആളുകൾ പങ്കെടുത്തു.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}