കേരളത്തിൽ വന്യജീവി ആക്രമണങ്ങളെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാർ

മനുഷ്യ- വന്യജീവി സംഘര്‍ഷം പ്രത്യേക സംസ്ഥാന ദുരന്തമായി  പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാനതല സമിതിയും മൂന്ന് ഉദ്യോഗസ്ഥ സമിതികളും രൂപീകരിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡനെ മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഓഫീസറായി നിയമിക്കാനും തീരുമാനിച്ചു. സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളും മരണങ്ങളും തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് മനുഷ്യ- വന്യ ജീവി സംഘര്‍ഷം പ്രത്യേക സംസ്ഥാന  ദുരന്തമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}