വേങ്ങര: ഗാന്ധിക്കുന്ന് എസ് വൈ എസ് സാന്ത്വന കേന്ദ്രത്തിലേക്ക് അത്യാവശ്യമായ മെഡിക്കൽ ഉപകരണം ഫുൾ ഓപ്‌ഷൻ വീൽ ചെയർ (Recliner + Commode foldable wheel Chair) ഗാന്ധിക്കുന്ന് ജനകീയ കാള കമ്മിറ്റി സംഭാവന ചെയ്തു.
സാന്ത്വനം സെക്രട്ടറി ഇസ്മായിൽ താട്ടയിൽനു കൈമാറി ഗാന്ധിക്കുന്ന് ജനകീയ കാള കമ്മിറ്റി പ്രസിഡന്റ് പ്രകാശൻ ടി, സെക്രട്ടറി ശങ്കരൻ എം കെ, ഖജാൻജി ഉണ്ണികൃഷ്ണൻ കെ മറ്റു കാളകമ്മിറ്റി സംഘാടകരും പങ്കെടുത്തു.