വേങ്ങര ഹോമിയോ ഡിസ്പെൻസറിയിലേക്ക് അറ്റന്റര്‍ നിയമനം


വേങ്ങര: വേങ്ങര പഞ്ചായത്തിൽ ആരംഭിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലേക്ക് കരാറടിസ്ഥാനത്തില്‍ എസ് എസ് എൽ സി യോഗ്യതയുള്ള അറ്റന്ററെ നിയമിക്കുന്നു. 

A-ക്ലാസ് ഹോമിയോ മെഡിക്കല്‍ പ്രാക്റ്റീഷനറുടെ കീഴില്‍ പ്രവര്‍ത്തി പരിചയം, ഉയര്‍ന്ന വിദ്യാഭ്യാസ സാങ്കേതിക യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന.

അഭിമുഖം 11/03/2024 തിങ്കള്‍ രാവിലെ 10 മണിക്ക് വേങ്ങര പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ,  സർട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകർപ്പ് സഹിതം ഹാജരാകേണ്ടതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് വേങ്ങര ഗ്രാമ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0494 2450226.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}