വേങ്ങര: മുതിർന്ന പൗരൻമാർക്ക് വിശ്രമ കേന്ദ്രം, മാനസിക ഉല്ലാസ പരിപാടികൾ സംഘടിപ്പിക്കുക, കലാ, കായിക, ആരോഗ്യ, വിനോദ മേഖലകളിൽ അവരുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് പരപ്പിൽപാറ യുവജന സംഘത്തിന്റെ കീഴിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വലിയോറ പ്രദേശം മുൻനിർത്തി സ്നേഹാലയം എന്ന പേരിൽ വയോ സൗഹൃദ കൂട്ടായ്മക്ക് രൂപം നൽകി. ക്ലബ്ബിൻറെ പതിനെട്ടാമത് വാർഷികാഘോഷ പരിപാടി നാട്ടരങ്ങിൽ വെച്ച് ഓൺലൈനിലൂടെ എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ ലോഗോ പ്രകാശനം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസൽ നിർവഹിച്ചു.
എ എം യു പി സ്കൂൾ വലിയോറ ഈസ്റ്റിലെ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന എ കെ ഗഫൂർ മാസ്റ്റർ ,ഉഷ ടീച്ചർക്കുള്ള യാത്രയയപ്പ് ആദരം ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ നൽകി നിർവഹിച്ചു. ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് അംഗം യൂസഫലി വലിയോറ ,കൈരളി ടി എം ടി എക്സിക്യൂട്ടീവ് ഡയറക്ടർ പഹലിഷ് കള്ളിയത് ,സരോജിനി ടീച്ചർ, ക്ലബ്ബ് രക്ഷാധികാരി അംഗങ്ങളായ എ കെ എ നസീർ, ഗംഗാധരൻ കെ ,ഹാരിസ് മാളിയേക്കൽ ക്ലബ്ബ് പ്രസിഡണ്ട് സഹീർ അബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് ട്രഷറർ ശിഹാബ് ചെള്ളി എന്നിവർ സംസാരിച്ചു.
പരിപാടിയിൽ വയോ സൗഹൃദ കൂട്ടായ്മ ലോഗോ ഡിസൈൻ ചെയ്ത മാട്ടി മുഹമ്മദിനുള്ള ഉപഹാരവും ഇൻ്റർ സോൺ ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ വലിയോറ ഈസ്റ്റ് എ എം യു പി സ്കൂളിലെ ടീമംഗങ്ങൾക്കുള്ള ആദരവും കൈമാറി. വാർഷികാഘോഷ പരിപാടിയിൽ ചലച്ചിത്ര പിന്നണി ഗായകർ ബാദുഷ പി എം , സൽമാൻ എസ്.വി എന്നിവർ മുഖ്യാഥിതികളായി പങ്കെടുത്ത കലാവിരുന്നും അരങ്ങേറി. വാർഷികാഘോഷ സ്വാഗത സംഘം അംഗങ്ങളായ മുഹ്യദ്ധീൻ കെ, സമദ് കെ അദ്നാൻ ഇ ,ജംഷീർ ഇ കെ, സാദിഖ് പി.എം, അക്ബർ കെ, ദിൽഷാൻ ഇ കെ ,ഷിജി പി, വാജിദ് കെ, മുസ്തഫ ഇ, അഷ്റഫ് എൻ കെ , റിയാസ് ഇ, നൗഷാദ് വി.എം, ആസിഫ് കെ , റഫീഖ് എം.പി, ഷമീൽ സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.