യാത്രയയപ്പ് സംഗമം നടത്തി

വേങ്ങര: വേങ്ങര റെയ്ഞ്ച് എസ് കെ എസ് ബി വി ക്ക് കീഴിൽ റെയ്ഞ്ചിലെ മുഴുവൻ മദ്രസകളിൽ നിന്നും പ്ലസ് ടു പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് സംഗമം നടത്തി.  മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാര സമർപ്പണവും നടന്നു. വിവിധ മദ്രസകളിലെ 10, +1, +2 വിദ്യാർത്ഥികൾ പങ്കെടുത്തു.

റെയ്ഞ്ച് ട്രഷറർ പി കെ സി മുഹമ്മദ് സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് മാസ്റ്റർ ചിനക്കൽ വിഷയാവതരണം നടത്തി. റെയ്ഞ്ച് എസ് കെ എസ് ബി വി കൺവീനർ മുജീബ് റഹ്മാൻ ബാഖവി അധ്യക്ഷത വഹിച്ചു.

റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി, റെയ്ഞ്ച് ജനറൽ സെക്രട്ടറി അബ്ദുറഹീം മുസ്ലിയാർ, റെയ്ഞ്ച് ചെയർമാൻ ജാബിർ ബാഖവി, റെയ്ഞ്ച് എസ് കെ എസ് ബി വി ചെയർമാൻ ശിഹാബ് ഫൈസി, റെയ്ഞ്ച് മാനേജ്മെൻറ് പ്രസിഡന്റ് കുഞ്ഞുമോൻ ഹാജി, റെയ്ഞ്ച് മാനേജ്മെൻറ് സെക്രട്ടറി ആബിദ് ഹാജി, കീരി സൈതലവി ഹാജി എന്നിവർ പ്രസംഗിച്ചു. 

എസ് കെ എസ് ബി വി റെയ്ഞ്ച് ജനറൽ സെക്രട്ടറി ജവാദ് സ്വാഗതവും പ്രസിഡന്റ് ഷമീൽ നന്ദിയും പറഞ്ഞു. വേങ്ങര അൽവർദ വുമൺസ് കോളേജിന്റെയും, പറപ്പൂർ ഇർശാദുൽ അനാം മദ്റസയുടെയും സഹകരണത്തോടു കുടിയാണ് സംഘടിപ്പിച്ചത്.
Previous Post Next Post

Vengara News

View all