മലപ്പുറം: സി.എച്ച്. സെന്റർ, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ എന്നിവയോട് ചേർന്ന് നിർമ്മിക്കുന്ന ശിഹാബ് തങ്ങൾ കാൻസർ കെയർ ഹോം ആൻഡ് റിസർച്ച് സെന്ററിന്റെ തറക്കല്ലിടൽ നടത്തി.
മലപ്പുറം സി.എച്ച്. സെന്ററിന്റെ ദുബൈ ചാപ്റ്റർ കമ്മിറ്റിയുടെ സാമ്പത്തിക സഹായത്തിലാണ് കെയർ ഹോം നിർമ്മിക്കുന്നത്. തറക്കല്ലിടൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
സമ്മേളനം മലപ്പുറം സി.എച്ച്. സെന്റർ പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. സി.എച്ച്. സെന്റർ വൈസ് പ്രസിഡന്റ് കെ.എൻ.എ. ഹമീദ് അധ്യക്ഷത വഹിച്ചു.
സഫീർ മങ്കരത്തൊടി, അരിമ്പ്ര അബൂബക്കർ, ചോലക്കൽ അബ്ദുൽറസാഖ്, ഡോ. സലീം കൊന്നോല, അബ്ദുൽഖാദർ പരുവമണ്ണ എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. എം.എൽ.എ.മാരായ പി. ഉബൈദുള്ള, പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹീം, വർക്കിങ് സെക്രട്ടറി യൂസുഫ് കൊന്നോല, ഡോ. കെ.വി. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.